ആഡംബര ഹോട്ടലില്‍ നിന്ന് ലഹരി മരുന്ന് പിടിച്ച സംഭവത്തില്‍ പൊലീസിന് തിരിച്ചടി

കൊച്ചി| Last Updated: തിങ്കള്‍, 25 മെയ് 2015 (15:14 IST)
കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡി ജെ പാര്‍ട്ടിക്കിടെ ലഹരി മരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ ഏഴുപേരില്‍ ആറു പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിലുള്‍പ്പട്ടെ റഷ്യന്‍ സംഗീതജ്ഞന്‍ മാര്‍ജലോ വാസ് ലി ഒഴികെയുള്ളവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

ഒരു ലക്ഷം ബോണ്ടിന്റേയും രണ്ട് ആള്‍ജാമ്യത്തിന്റേയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായവര്‍ ലഹരി മരുന്ന് ഉപയോഗിച്ചു എന്ന് തെളിയിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല എന്ന് കോടതി നിരീക്ഷിച്ചു. ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ സാധിക്കാത്തതിനാലാണ് വാസ് ലിക്ക് ജാമ്യം ലഭിക്കാതെ പോയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :