രാജസ്ഥാന്‍ മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈക്കുകള്‍ പണം കൊടുത്ത വാങ്ങുന്നുവെന്ന് ആരോപണം
ജയ്പൂര്‍|
WEBDUNIA|
Last Modified ബുധന്‍, 10 ജൂലൈ 2013 (19:17 IST)
PRO
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഫേസ്ബുക്കിലെ ലൈക്കുകള്‍ പണം കൊടുത്ത വാങ്ങുന്നുവെന്ന് ആരോപണം. പ്രതിപക്ഷമാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ശശി തരൂരിനും നരേന്ദ്ര മോഡിയ്ക്കും ശേഷം സോഷ്യല്‍ മീഡിയയില്‍ ജനസമ്മതിയുള്ള രാഷ്ട്രീയ നേതാവാണ് അശോക് ഗെലോട്ട്.
ജൂണ്‍ 30 വരെ 2,14,639 ലൈക്കുകളാണ് ഗെലോട്ടിന്റെ ഫേസ് ബുക്ക് പേജിന് ലഭിച്ചിരുന്നത്. എന്നാല്‍ ജൂലൈ 10ന് അത് 2,15,000 ആയി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഫേസ് ബുക്കില്‍ ലൈക്കുകള്‍ പണം നല്‍കി സമ്പാദിക്കുകയാണ് ചെയ്യുന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തുകയായിരുന്നു.
ഗെലോട്ടിന്റെ ഫേസ് ബുക്ക് പേജിന വളര്‍ച്ച അവിശ്വസിനീയമാണെന്ന് ബിജെപി വക്താവ് ജോതി കിരണ്‍ ചൂണ്ടികാട്ടി. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ ഐടി മേഖലയെ സ്വാധീനിച്ചാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈക്കുകള്‍ വാരികൂട്ടുന്നതെന്നും ജോതി കിരണ്‍ വ്യക്തമാക്കി.