രാജയെ പ്രതീക്ഷിച്ചിരുന്നവര്‍ ജയലളിതയെ കണ്ട് ഞെട്ടി!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടുജി സ്പെക്ട്രം കേസില്‍ അകത്തായ മുന്‍ ടെലികോം മന്ത്രി 15 മാസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. രാജയ്ക്ക് ജാമ്യം അനുവദിച്ച കോടതിവിധി ഡി എം കെയ്ക്ക് ഏറെ ആശ്വാസകരമായ കാര്യം തന്നെയാണ്. പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധി ഇത് പങ്കുവയ്ക്കുകയും ചെയ്തു.

തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ അനുയായികള്‍ പൂച്ചെണ്ട് നല്‍കിയും ഹാരം അണിയിച്ചുമാണ് രാജയെ സ്വീകരിച്ചത്. മധുരപലഹാരങ്ങളും വിതരണം ചെയ്തു. സ്വാഭാവികമായും രാജ പുറത്തിറങ്ങിയ വാര്‍ത്തയാണ് ഡി എം കെ പ്രവര്‍ത്തകര്‍ ബുധനാഴ്ചത്തെ പത്രങ്ങളുടെ തലക്കെട്ടായി പ്രതീക്ഷിച്ചത്.

എന്നാല്‍ മുഖ്യമന്ത്രി പണിപറ്റിച്ചു. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ജയലളിത സര്‍ക്കാരിന്റെ പരസ്യമായിരുന്നു ബുധനാഴ്ചത്തെ സകല പത്രങ്ങളുടെയും മുന്‍പേജില്‍ നിറഞ്ഞുനിന്നത്. ജയലളിതയുടെ ചിത്രത്തിനൊപ്പം സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണനേട്ടങ്ങളും വിവരിക്കുന്ന പരസ്യം പത്രങ്ങള്‍ക്ക് നല്‍കിയത് കോടികള്‍ചെലവഴിച്ചാണ്. നാല് പേജ് പരസ്യമാണ് ഇന്നത്തെ പ്രമുഖ പത്രങ്ങളിലെല്ലാം ഉള്ളത്.

അതേസമയം തമിഴ്നാട്ടിലേക്ക് വരാന്‍ കോടതി അനുവാദം നല്‍കാത്തതിനാല്‍ രാജ ബുധനാഴ്ച പാര്‍ലമെന്റില്‍ എത്തി. ജീവന് ഭീഷണിയുള്ളതിനാലാണ് രാജ തമിഴ്നാട്ടില്‍ പോകുന്നത് കോടതി വിലക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :