ഇ-മെയില്‍ വിവാദം: ബിജുസലീമിന് ജാമ്യം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഈ-മെയില്‍ വിവാദത്തില്‍ പൊലീസ് അറസ്റ്റു ചെയ്ത ഒന്നാംപ്രതി ബിജുസലീമിന്‌ ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌. കര്‍ശന ഉപാധികളോടെയാണ്‌ ജാമ്യം അനുവദിച്ചത്‌. മാധ്യമങ്ങള്‍ക്ക്‌ കൃത്രിമമായി രേഖകള്‍ ഉണ്ടാക്കി നല്‍കിയെന്ന് ആരോപിച്ചാണ് തിരുവനന്തപുരം ഹൈടെക് എസ് ഐ ആയിരുന്ന ബിജു സലീമിനെ അറസ്റ്റുചെയ്തത്.

മുസ്ലീംപേരിലുള്ള നേതക്കള്‍ക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഇ-മെയില്‍ പൊലീസ് ചോര്‍ത്തുന്നെന്ന് മാധ്യമം വാരികയിലാണ് റിപ്പോര്‍ട്ട് വന്നത്. ഇത് ഏറെ വിവാദമായിരുന്നു. പൊലീസ് ചോര്‍ത്തിയെന്ന് ആരോപിക്കുന്ന ഇ-മെയില്‍ ഐ ഡികളുടെ ലിസ്റ്റ് വാരിക പ്രസിദ്ധീകരിച്ചിരുന്നു. ഈ ലിസ്റ്റ് വാരികയ്ക്ക് കൈമാറിയത് ബിജു സലീമെന്നാണ് ആരോപണം. ഇ-മെയിലുകള്‍ ചോര്‍ത്തുന്നുവെന്ന രഹസ്യ രേഖ പുറത്തായത്‌ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ ഹൈടെക്‌ സെല്ലില്‍ നിന്നാണെന്ന്‌ കണ്ടെത്തിയിരുന്നു.

ഇ മെയില്‍ ചോര്‍ത്തല്‍ സംഭവത്തിന് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് നേരത്തെ പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചന നടന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കോഴിക്കോട്‌, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വെച്ചാണ്‌ ഗൂഢാലോചന നടന്നത്. ബിജുവിന്‌ നേരത്തെ തന്നെ ഇത്തരം തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു. ബിജുവിനെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ നിന്ന് ഇടപെടലുണ്ടെന്നും പൊലീസ്‌ കോടതിയില്‍ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :