മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ടില്‍ കപ്പലിടിച്ച് അഞ്ചു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്‌റ്റിലായ പ്രഭുദയ കപ്പലിന്റെ ക്യാപ്‌റ്റന്‍ ഗോര്‍ഡന്‍ ചാള്‍സ് പെരേരയ്‌ക്ക് ജാമ്യം അനുവദിച്ചു. അലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അഞ്ചു ലക്ഷം രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവയ്‌ക്കണം. എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെയെത്തി ഒപ്പുവയ്‌ക്കണം. സാക്ഷികളെ ഭീഷണിപ്പെടുത്താനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുതെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം.
കസ്‌റ്റഡി കാലവധി കഴിഞ്ഞതിനെ കോടതിയില്‍ ഹാജരാക്കിയ പെരേരയെ വീണ്ടും കസ്‌റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് അപേക്ഷ നല്‍കിയിരുന്നില്ല. അതേസമയം, ഒന്നാം പ്രതി പ്രശോഭ് സുഗതന്‍, രണ്ടാം പ്രതി മയൂര്‍ വീരേന്ദ്രകുമാര്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടില്ല.