രണ്‍ബീറിന് കസ്റ്റംസിന്റെ പിഴ!

മുംബൈ: | WEBDUNIA|
PRO
PRO
എയര്‍പോര്‍ട്ടില്‍നിന്ന് നികുതി അടക്കാതെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പുറത്തേക്ക് കൊണ്ടു വരാന്‍ ശ്രമിച്ച ബോളിവുഡ് നടന്‍ രണ്‍ബീറില്‍ കപൂറിന് 60,000 രൂപ പിഴ. മുംബൈ ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് കസ്റ്റംസ് അധികൃതര്‍ താരത്തെ 40 മിനിറ്റോളം തടഞ്ഞു വെച്ചത്. ശനിയാഴ്ച്ച ഉച്ചക്ക് 12.30നായിരുന്നു സംഭവം.

ലണ്ടനിലെ ഷൂട്ടിംഗിന് ശേഷം നടത്തിയ ഷോപ്പിംഗില്‍ വാങ്ങിയ ചെരുപ്പ്, പെര്‍ഫ്യൂം, തുണിത്തരങ്ങള്‍ എന്നിവയാണ് രണ്‍ബീറിന് വിനയായത്. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ക്ക് കസ്റ്റംസ് നികുതി ഈടാക്കും. ഈ തുക അടക്കാതെ എയര്‍പോര്‍ട്ട് അധികൃതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന പാസേജിലൂടെ പുറത്തേക്ക് ഇറങ്ങവേയാണ് രണ്‍ബീറിനെ കസ്റ്റംസ് തടഞ്ഞത്.

ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സാധനങ്ങള്‍ വിദേശത്ത് നിന്നും കൊണ്ടു വരുമ്പോള്‍ കസ്റ്റംസിനെ മുന്‍കൂട്ടി അറിയിക്കുകയും കസ്റ്റംസ് നികുതി അടയ്ക്കുകയും ചെയ്യണമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :