യുവിയും സല്‍മാന്റെ സഹോദരിയും തമ്മിലെന്ത്?

മുംബൈ| WEBDUNIA|
PRO
ക്രിക്കറ്റ് താരം യുവരാജ് സിംഗും ബോളിവുഡ് മസില്‍‌മാന്‍ സല്‍‌മാന്റെ കുഞ്ഞനുജത്തി അര്‍പ്പിതയും തമ്മിലെന്താണ്? ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ പറയുന്നത് ഇവര്‍ കാമുകീകാമുകന്‍‌മാരാ‍ണെന്നാണ്. എന്നാല്‍, യുവി ഇക്കാര്യം പാടേ നിഷേധിക്കുന്നു.

യുവരാജ് സിംഗിനെയും അര്‍പ്പിതയെയും കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുമിച്ച് കണ്ടതാണ് പ്രണയകഥ പ്രചരിക്കുന്നതിനു കാരണം. ഇരുവരും ഹോട്ടലിലെ ക്ലബ്ബില്‍ ഉല്ലാസത്തോടെ സമയം കഴിച്ചുകൂട്ടുന്നത് പലരും ശ്രദ്ധിച്ചതോടെ നിറം‌പിടിപ്പിച്ച കഥകളും പുറത്തുവന്നു തുടങ്ങി.

അര്‍പ്പിതയും യുവരാജും തമ്മില്‍ അടുപ്പമുണ്ട്. എന്നാല്‍, അവര്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് സല്‍മാന്റെ സഹോദരിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. യുവരാജാവട്ടെ താന്‍ ഞായറാഴ്ച ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പോയിട്ടില്ല എന്നാണ് പ്രതികരിച്ചത്. മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള ചെളിവാരിയേറ് നിര്‍ത്തണമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം ആവശ്യപ്പെടുന്നു.

രണ്ട് വര്‍ഷം മുമ്പാണ് യുവരാജ് ചണ്ഡീഗഡില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറിയത്. മുംബൈയില്‍ വന്നതു മുതല്‍ യുവരാജും സല്‍മാന്റെ കുടുംബവും തമ്മില്‍ നല്ല അടുപ്പത്തിലാണ്. ഈ അടുപ്പം മാധ്യമങ്ങളായിട്ട് തകര്‍ക്കല്ലേ എന്നാവും യുവി മനസ്സില്‍ അപേക്ഷിക്കുന്നത്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :