ശത്രുവിന്റെ ശത്രു മിത്രം! ഇതാണ് ബിജെപി കത്രീന കൈഫിന്റെ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നയം. രാഹുല്‍ ഗാന്ധി പകുതി ഇന്ത്യനും പകുതി ഇറ്റലിക്കാരനുമാണെന്ന കത്രീനയുടെ പ്രസ്താവന ബിജെപി നേതൃത്വത്തിന് നന്നേ ബോധിച്ചിരിക്കുകയാണ്.
തന്റെ പരാമര്‍ശം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതൃപ്തി ഉണ്ടാക്കി എന്നറിഞ്ഞതോടെ കത്രീന മാപ്പ് പറഞ്ഞ് തടിതപ്പിയെങ്കിലും ബിജെപി വിടാന്‍ ഒരുക്കമല്ല. കത്രീന തെറ്റൊന്നും പറഞ്ഞിട്ടില്ല എന്നും ആദ്യമായി ഈ സത്യം തുറന്നു പറയാന്‍ ധൈര്യം കാട്ടിയ സെലിബ്രിറ്റി എന്ന നിലയില്‍ പ്രശംസ അര്‍ഹിക്കുന്നു എന്നുമാണ് പാര്‍ട്ടിയുടെ നിലപാട്.