യുവാക്കള്‍ക്കിടയില്‍ തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജപ്പെട്ടു

ഗാന്ധിനഗര്‍| WEBDUNIA|
PRO
രാജ്യത്ത്‌ യുവാക്കള്‍ക്കിടയില്‍ തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതായി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി. കൂടുതല്‍ വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നതിലും സര്‍ക്കാരിന് പരാജയമാണെന്നും മോഡി കുറ്റപ്പെടുത്തി.

തൊഴില്‍ വൈദഗ്ധ്യം വികസിപ്പിക്കുന്നതിനായി ഗുജറാത്ത്‌ സര്‍ക്കാരിന്റെ തൊഴില്‍ ഡിപ്പാര്‍ട്മെന്റും കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ചേര്‍ന്നു സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം സര്‍ക്കാരിനെ ഇത്തരത്തില്‍ വിമര്‍ശിച്ചത്.

തൊഴിലില്ലായ്മ രാജ്യം നേരിടുന്ന വലിയൊരു പ്രശ്നമാണ്‌. അതേസമയം ആവശ്യത്തിനു വിദഗ്ധ തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്‌. ഇതു പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരോ അതിനു നേതൃത്വം നല്‍കുന്ന നേതാക്കളോ ശ്രമിക്കുന്നില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ ഇത്തരത്തില്‍ നിരവധി വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും, എന്നാല്‍ കേന്ദ്ര സര്‍ക്കാരിനാണ്‌ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയെന്നും മോഡി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :