യുവതിയെ കൂട്ടബലാത്സംഗം ചെയ്തു നഗ്നയായി റോഡില്‍ ഉപേക്ഷിച്ചു

ഗുഡ്ഗാവ്‌| WEBDUNIA| Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (14:14 IST)
PRO
ഡല്‍ഹിക്കു സമീപം ഗുഡ്ഗാവില്‍ ജോലി കഴിഞ്ഞ്‌ മടങ്ങവേ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു നഗ്നയായി റോഡില്‍ ഉപേക്ഷിച്ചു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. 25 കാരിയാണ്‌ പീഡനത്തിന്‌ ഇരയായത്‌.

രാത്രി 10 മണിയോടെയാണ്‌ സുശാന്ത്‌ ലോക്‌ മേഖലയില്‍ ഒരു യുവതി നഗ്നയായി റോഡരികില്‍ കിടക്കുന്നതായി പൊലീസിന്‌ ഫോണ്‍ സന്ദേശം ലഭിച്ചത്‌. പൊലീസെത്തിയാണ്‌ പിന്നീട് ഇവരെ ആശുപത്രിയിലാക്കിയത്‌.

ഗാര്‍മെന്റ്‌ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന യുവതി രാത്രി എട്ടു മണിയോടെ ജോലി കഴിഞ്ഞ്‌ മടങ്ങവേയായിരുന്നു സംഭവം. ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കവേ കാറിലെത്തിയ സംഘം യുവതിയെ വാഹനത്തിലേക്ക്‌ വലിച്ചുകയറ്റുകയായിരുന്നു.

യുവതിയുടെ ശരീരത്തും മുഖത്തും പരിക്കേറ്റിട്ടുണ്ട്‌. നാലോ അഞ്ചോ പേര്‍ സംഘത്തിലുണ്ടായിരുന്നെന്നാണ്‌ പോലീസ്‌ നല്‍കുന്ന വിവരം.
ബലം പ്രയോഗിച്ച്‌ മദ്യം നല്‍കിയ ശേഷമായിരുന്നു യുവതിയെ സംഘം ബലാത്സംഗം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്

ഭയചികിതയായ യുവതി വൈദ്യപരിശോധനയ്ക്ക്‌ വിസമ്മതിച്ചതായി പോലീസ്‌ പറഞ്ഞു. എന്നാല്‍ ശരീരത്തിലേറ്റ മുറിവുകളുടെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗത്തിനു കേസെടുത്തതായും പോലീസ്‌ വ്യക്തമാക്കി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :