യുവതി ജാതി മാറി പ്രണയിച്ചു; കൂട്ടബലാത്സംഗം ചെയ്ത് സമുദായം ശിക്ഷ നടപ്പിലാക്കി

കൊല്‍ക്കത്ത| WEBDUNIA|
PRO
അന്യ ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച കുറ്റത്തിന് 20കാരിയായ ആദിവാസി യുവതിയെ സമുദായം കൂട്ടബലാത്സംഗത്തിനിരയാക്കി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ജില്ലയായ ബിര്‍ഭുവിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്.

വീട്ടില്‍ ആണ്‍സുഹൃത്തിനൊപ്പം പെണ്‍കുട്ടിയെ കണ്ടതാണ് സംഭവങ്ങള്‍ക്ക് തുടക്കും. സമുദായത്തിലെ ഉന്നത നേതാക്കള്‍ ഉടന്‍ തന്നെ കോടതി വിളിക്കുകയും ഇരുവരും പിഴയായി 25,000 രൂപ വീതം കെട്ടിവയ്ക്കണമെന്നും വിധിച്ചു. പണം കെട്ടിവെക്കാന്‍ കഴിയില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് സമുദായ നേതാവ് കൂട്ടബലാത്സംഗം ശിക്ഷയായി വിധിക്കുകയായിരുന്നു.

തുടര്‍ന്ന് കംഗാരൂ കോടതിയുടെ ‘ശിക്ഷ’ നടപ്പാക്കാനായി പതിമൂന്നോളം ആളുകള്‍ ചേര്‍ന്നാണ് രാത്രി മുഴുവന്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനുശേഷം യുവതിയെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സമുദായ നേതാക്കളുടെ തീരുമാന പ്രകാരമാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ലബ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

തിരിച്ചറിയാന്‍ കഴിഞ്ഞ പതിമൂന്നോളം പേരുടെ പേരുകള്‍ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവരെല്ലാം പൊലീസിന്റെ പിടിയിലായിട്ടുണ്ട്. സാമുദായിക നേതാക്കന്മാരുടെ കംഗാരൂ കോടതി വിധി പ്രകാരമാണ് ഈ ശിക്ഷ നടപ്പാക്കിയതെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :