ന്യൂഡല്‍ഹി|
Joys Joy|
Last Modified ചൊവ്വ, 13 ജനുവരി 2015 (16:43 IST)
യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ യുബര്‍ ടാക്സി ഡ്രൈവര്‍ക്കുമേല്‍ ബലാത്സംഗക്കുറ്റം ചുമത്തി. ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍ , കുറ്റകരമായ ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് യുബര്‍ ടാക്സി ഡ്രൈവര്‍ ആയിരുന്ന ശിവ് കുമാറിനുമേല്‍ ഡല്‍ഹിയിലെ കോടതി ചുമത്തിയിരിക്കുന്നത്. തന്റെ വാഹനത്തില്‍ യാത്രക്കാരിയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ കഴിഞ്ഞ മാസമാണ് ഇയാള്‍ അറസ്റ്റിലായത്.
ശിവ് കുമാര്‍ യാദവ് ഓടിച്ചിരുന്ന യുബര്‍ ടാക്സിയില്‍ യാത്ര ചെയ്യവേയാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. ഡല്‍ഹിയിലെ ഗുഡ്‌ഗാവില്‍ നിന്ന് രാത്രിയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി.
യാത്രയ്ക്കിടെ യുവതി പിന്‍സീറ്റില്‍ ഇരുന്ന് ഉറങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ കാര്‍ ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ടു
പോകുകയും യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. വഴങ്ങാതിരുന്നാല്‍ ഡല്‍ഹിയിലെ പെണ്‍കുട്ടിക്ക് സംഭവിച്ചതു പോലെ ഇരുമ്പുദണ്ഡ് കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഇയാള്‍ സ്വദേശമായ മഥുരയില്‍ നിന്ന് അറസ്റ്റിലായിരുന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ് പൊലീസ് ഇയാള്‍ക്കായി നടത്തിയ തിരച്ചിലിന് ഒടുവിലായിരുന്നു ഇയാള്‍ അറസ്റ്റിലായത്.