പ്രവാസി വോട്ടവകാശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡല്‍ഹി| Joys Joy| Last Modified തിങ്കള്‍, 12 ജനുവരി 2015 (12:49 IST)
പ്രവാസിവോട്ടവകാശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. സുപ്രീംകോടതിയില്‍ ആണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പ്രവാസികള്‍ക്കായി ഇലക്‌ട്രോണിക് വോട്ടോ പ്രോക്സി വോട്ടോ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശകളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.

വോട്ട് ഏതുരീതിയില്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. അതേസമയം, പ്രവാസിവോട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
എട്ട് ആഴ്ചയ്ക്കകം അന്തിമതീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.

മറ്റു വകുപ്പുകളുമായി കൂടിയാലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ സാധിക്കൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :