ന്യൂഡല്‍ഹി|
Joys Joy|
Last Updated:
തിങ്കള്‍, 12 ജനുവരി 2015 (17:04 IST)
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തമാസം ഏഴിന് നടക്കും. 12നാണ് ഫലപ്രഖ്യാപനം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഫെബ്രുവരി 10നായിരിക്കും വോട്ടെണ്ണല്‍ നടക്കുക.
തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാനുള്ള അവസാനദിവസം ഈ മാസം 21 ആയിരിക്കും. പത്രികകളുടെ സൂക്ഷ്‌മപരിശോധന 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഈ മാസം 24 ആയിരിക്കും.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ചില ലോക്സഭ മണ്ഡലങ്ങളിലും നിയമസഭാമണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശ്, ഗോവ, ബംഗാള്‍ , മഹാരാഷ്‌ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മണ്ഡലമായിരുന്ന ശ്രീരംഗം മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കും.