ലക്നോ|
WEBDUNIA|
Last Modified ഞായര്‍, 19 ഫെബ്രുവരി 2012 (10:38 IST)
ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പത്തു ജില്ലകളിലായി 56 നിയമസഭാ മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് മന്ത്രിമാരുടെയും 12 മുന്‍മന്ത്രിമാരുടെയും 32 സിറ്റിംഗ് എം എല്‍ എമാരുടേയും വിധി നിര്‍ണയിക്കുന്ന വോട്ടെടുപ്പാണ് ഞായറാഴ്ച നടക്കുന്നത്.
രാവിലെ കനത്തപോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂനപക്ഷ സംവരണ വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയ സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദ്,മുതിര്‍ന്ന ബി ജെ പി നേതാവ് കല്‍രാജ് മിശ്രതുടങ്ങിയവര്‍ ഞായറാഴ്ച ജനവിധി തേടുന്നവരില്‍പ്പെടും.
2007ലെ തെരഞ്ഞെടുപ്പില്‍ ബി എസ് പി 25, എസ്പി 14, ബി ജെ പിയും കോണ്‍ഗ്രസ്സും ഏഴുവീതം, മറ്റുള്ളവര്‍ 4 എന്നിങ്ങനെയായിരുന്നു ഈ മണ്ഡലങ്ങളിലെ കക്ഷിനില.