യു എസില്‍ വാഹനാപകടം: 5 ഇന്ത്യക്കാര്‍ മരിച്ചു

വാഷിംഗ്‌ടണ്‍| WEBDUNIA|
PRO
PRO
ഓക്കല്‍ഹോമ നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഹൈദരാബാദ് സ്വദേശികള്‍ മരിച്ചു. മരിച്ച അഞ്ച് പേരും സോഫ്‌റ്റ്വെയര്‍ എഞ്ചിനിയര്‍മാരാണ്. ജസ്വന്ത് റെഡി സുബ്ബയ്യാഗിരി, പനീന്ദ്ര ഗാഡെ, അനുരാഗ് അന്താതി, ശ്രീനിവാസ് രവി, വെങ്കട് എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വെളിയിലേക്ക് തെറിച്ചു വീണ യുവാക്കള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടര്‍ന്ന് കാറിന് തീ പിടിക്കുകയായിരുന്നു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് യു എസിലെ തെലുഗു അസ്സോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് തോട്ടകുറ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :