മോഡിയുടെ വികസനവാദം തെറ്റെന്ന് ആസൂത്രണ കമ്മിഷന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഗുജറാത്തിനെക്കുറിച്ചുള്ള നരേന്ദ്രമോഡിയുടെ വികസനവാദം തെറ്റെന്ന് ആസൂത്രണ കമ്മിഷന്റെ റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യ മേഖലയിലെ വികസനം മാത്രമാണ്‌ ഗുജറാത്തിനുള്ളത്. ഗുജറാത്ത് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വളരെ പിന്നിലാണെന്നാണു കണ്ടെത്തല്‍. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ വികസനങ്ങളാണ് ആസൂത്രണ കമ്മിഷന്‍ വിലയിരുത്തിയത്‌.

ഗുജറാത്തിനു കൂടാതെ ഹരിയാന, ആന്ധ്ര, യുപി, മഹാരാഷ്ട്ര, അസം തുടങ്ങിയ സംസ്ഥാനങ്ങളും വികസനത്തില്‍ പിന്നിലാണ്‌. ആസൂത്രണ കമ്മിഷന്‍ ഈ സംസ്ഥാനങ്ങളിലെ മൂന്ന് മേഖലകളിലും പഠനം നടത്തിയപ്പോള്‍ രണ്ടു മേഖലകളിലെ വികസനം പിന്നിലാണെന്ന് കണ്ടെത്തി.

ആസൂത്രണ കമ്മിഷന്റെ പഠനപ്രകാരം കേരളം ഈ മൂന്നു മേഖലകളിലും പുരോഗതി കൈവരിച്ച സംസ്ഥാനമാണ്. തമിഴ്‌നാട്‌, ബിഹാര്‍, ഒഡീഷ, ഹിമാചല്‍ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളും പുരോഗതിയുള്ള സംസ്ഥാനങ്ങളാണ്.

ഗുജറാത്തും നരേന്ദ്ര മോഡിയും വികസനത്തിന്റെ പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സമയത്താണ് ആസൂത്രണ കമ്മിഷന്റെ പഠന റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഇതോടെ മോഡിയുടെ വികസനവാദം തെറ്റാണന്നു സ്ഥാപിക്കാന്‍ എതിരാളികള്‍ക്ക് ഒരു ആയുധം കിട്ടിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :