സരബ്ജിതിന്റെ മരണം: സത്യം പുറത്തുകൊണ്ടുവരണമെന്ന് മോഡി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പാക് തടവുകാരനായിരുന്ന ഇന്ത്യന്‍ പൌരന്‍ സരബ് ജിത്ത് സിംഗിന്റെ മരണം സംബന്ധിച്ച സത്യം പുറത്തുകൊണ്ടുവരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. അതീവ ദു:ഖകരമായ സംഭവമാണ് ഇതെന്നും മോഡി ട്വീറ്റ് ചെയ്തു.

പാകിസ്ഥാന്റെ മൃഗീയമായ പ്രവര്‍ത്തികള്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് മോഡി കുറ്റപ്പെടുത്തി. നമ്മുടെ രണ്ട് സൈനികരുടെ തലയറുത്ത് മാറ്റിയതും സരബ്ജിതിന്റെ സംഭവവും ഇതിന് ഉദാഹരണങ്ങളാണ്. സരബ്ജ്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും സര്‍ക്കാരുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. സംഭവത്തിലെ സത്യം പുറത്തുകൊണ്ടുവരണം- മോഡി ട്വിറ്ററില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :