മോഡിയുടെ പ്രസ്താവനയും സ്ഫോടനവും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് ദിഗ്‌വിജയ് സിംഗ്
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
നിതീഷ് കുമാറിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് നരേന്ദ്ര മോഡി പറഞ്ഞതും ബീഹാറില്‍ സ്ഫോടനമുണ്ടായതും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. എന്നാല്‍ കോണ്‍ഗ്രസിന് നരേന്ദ്ര മോഡി ഫോബിയ ആണെന്ന് ബിജെപി പ്രതികരിച്ചു.
ബീഹാറില്‍ സ്ഫോടനമുണ്ടായി മണിക്കൂറുകള്‍ക്കകം തന്നെ സ്ഫോടനങ്ങളെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്ന പ്രതികരണവുമായി ദിഗ് വിജയ് സിംഗ് രംഗത്തെത്തിയിരുന്നു. ബിജെപിയിതര സംസ്ഥാനങ്ങള്‍ ശ്രദ്ധയോടെയിരിക്കണമെന്നായിരുന്നു ദിഗ്‌വിജയ് സിംഗ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് കടുത്ത ഭാഷയില്‍ ദിഗ്‌വിജയ് സിംഗ് ട്വീറ്റ് ചെയ്തത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
ബീഹാറിലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോഡി പറഞ്ഞത് നിതീഷ് കുമാറിനെ ഒരു പാഠം പഠിപ്പിക്കണമെന്നാണ്. ഇതിന് പിന്നാലെ ബോധ് ഗയ ക്ഷേത്രത്തില്‍ സ്ഫോടനമുണ്ടായത് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ദിഗ്‌വിജയ് സിംഗ് ട്വിറ്റ് ചെയ്തത്. ദേശീയ അന്വേഷണ ഏജന്‍സി എല്ലാ കാര്യങ്ങളും സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. എന്തിലും വോട്ട് കണ്ടെത്തുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ ജനം വെറുക്കുമെന്നാണ് ദിഗ്‌വിജയ് സിംഗിന് ബിജെപി മറുപടി നല്‍കിയത്.