മോഡിയുടെ അയോദ്ധ്യ സന്ദര്‍ശനം റദ്ദാക്കി

അഹമ്മദാബാദ്‌| WEBDUNIA|
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി സന്ദര്‍ശനം റദ്ദാക്കി. അയോദ്ധ്യയിലെ അമൃത്‌ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ മോഡിക്കു ക്ഷണമുണ്ടായിരുന്നു. മോഡി അയോദ്ധ്യയില്‍ എത്തുമെന്ന് ആദ്യം പറഞ്ഞിരുന്നു. നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കേണ്ടതു കൊണ്ട്‌ മഹോത്സവത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം വിനയപൂര്‍വം നിരസിക്കുകയാണെന്ന്‌ മോഡി പത്രക്കുറിപ്പില്‍ അറിയിച്ചു.

രാമജന്മ ഭൂമി ന്യാസ്‌ ട്രസ്റ്റ്‌ അധ്യക്ഷന്‍ മഹന്ത്‌ നൃത്യ ഗോപാല്‍ദാസിന്റെ ഏഴുപത്തിയഞ്ചാം ജന്മദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഉത്സവമാണ് അമൃത്‌ മഹോത്സവം. മോഡി പങ്കെടുക്കുന്നുണ്ടെന്നു കരുതി അയോദ്ധ്യയിലെ മോഡി ആരാധകരും ആര്‍എസ്‌എസ്‌ അനുയായികളും വിപുലമായ സ്വീകരണ ചടങ്ങുകള്‍ക്കാണ് തയ്യാറായിരുന്നത്.

സംഘപരിവാറിന്റെ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ ആര്‍എസ്‌എസ്‌ നരേന്ദ്ര മോഡിക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ളുണ്ട്. ഇതുകൊണ്ടാണ് മോഡി അയോധ്യ സന്ദര്‍ശിക്കാനുള്ള ക്ഷണം നിരസിച്ചെതെന്നു അഭ്യൂഹം.

ആര്‍എസ്‌എസിന്റെ ഉറച്ച പിന്‍‌ന്തുണയുള്ളതുകൊണ്ടാണ് മോഡി ബിജെപിയുടെ കേന്ദ്രനേതൃത്വത്തിലേക്ക്‌ എത്തിയത്. അതിനാല്‍ അദ്ദേഹം സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന അയോദ്ധ്യയിലെ അമൃത്‌ മഹോത്സവത്തില്‍ പങ്കെടുക്കുമെന്നാ‍ണ് കരുതിയിരുന്നത്.

മഹോല്‍സവത്തില്‍ സംഘപരിവാര്‍ നേതാക്കളായ അശോക്‌ സിംഗള്‍, പ്രവീണ്‍ തൊഗാഡിയ, യോഗി ആദിത്യ നാഥ്‌, യോഗാ ഗുരു രാംദേവ്‌ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :