മോഡിക്ക് പിന്തുണയുമായി ശ്രീ ശ്രീ രവിശങ്കര്‍

പനാജി| WEBDUNIA|
PRO
PRO
യോഗാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് പിന്തുണയുമായി രംഗത്തെത്തി. ‘2002-ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോഡിയെ കുറ്റവാളിയായി കാണുന്നതും കുറ്റപ്പെടുത്തുന്നതും ശരിയല്ല. ഗുജറാത്ത് കലാപം മറക്കാന്‍ സമയമായെന്നും അത് മുഖ്യമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോഡിയുടെ അനുഭവമില്ലായ്മയില്‍ സംഭവിച്ച വീഴ്ചയാണെന്നും പറഞ്ഞു കൊണ്ട് ശ്രീ ശ്രീ രവിശങ്കര്‍ മോഡിയെ പിന്തുണച്ചു.

2002 ലാണ് രാജ്യത്തെ നടുക്കിയ ഗുജറാത്ത് കലാപം നടന്നത്. ഗോധ്ര കലാപത്തിന്റെ പ്രതികാരമായിട്ടാണ് ഗുജറാത്തില്‍ കലാപമുണ്ടായത്. മുസ്ലീങ്ങളാണ് പ്രധാനമായും കലാപത്തിന് ഇരകളായത്. കലാപം തടയാന്‍ വേണ്ട നടപടികളൊന്നും മോഡി സ്വീകരിച്ചില്ലെന്ന് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെയുള്ളത്. 2001ലായിരുന്നു മോദി ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. അതാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോഡിക്ക് ഗുജറാത്ത് കലാപം നടക്കുമ്പോള്‍ അനുഭവമില്ലായിരുന്നുവെന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞത്.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോഡിയാകുമെന്ന് അഭ്യൂഹമുണ്ട്. മോഡി തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷനായതിന് ശേഷം എന്‍ഡിഎ പിളരുകയും. അദ്വാനി ബിജെപി പദവികള്‍ രാജിവയ്ക്കാനൊരുങ്ങി പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീശ്രീ രവിശങ്കര്‍ പിന്തുണയുമായി എത്തിയത് മോഡി അനുകൂലികള്‍ക്കും ആരാധകര്‍ക്കും ആശ്വാസമായിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :