മോഡിക്ക് അനുകൂലമായി ചായക്കട; വില ഒരു രൂപമാത്രം

ബാംഗ്ലൂര്‍| WEBDUNIA|
PTI
നരേന്ദ്രമോഡിയെ വില്‍പ്പനക്കാരന്‍ എന്നാക്ഷേപിച്ച കോണ്‍ഗ്രസിന് തക്ക മറുപടിയുമായി ബിജെപി രംഗത്തെത്തി. ബാംഗ്ലൂരില്‍ മോഡിയുടെ പേരില്‍ ചായക്കടയുമായിട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ പകരം ചോദിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മണിശങ്കര്‍ അയ്യരാണ് മോഡിയെ ചായ വില്‍പ്പനക്കാരന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചത്. എഐസിസി സമ്മേളനത്തില്‍ ചായ വില്‍ക്കാന്‍ മോഡിയെ ക്ഷണിക്കുകയും ചെയ്തിരുന്നു. അതിന് മറുപടിയായ മോഡിയുടെ പേരില്‍ ചായ സ്റ്റാള്‍ തുടങ്ങുകയാണ് ബിജെപി പ്രവര്‍ത്തകര്‍. ഒരു രൂപയാണ് ചായയുടെ വിലയെന്നതും ശ്രദ്ധേയമാണ്.

ചായ വില്‍പ്പനക്കാരന്‍ എന്ന ആക്ഷേപത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപിയുടെ ബാംഗ്ലൂര്‍ ഘടകം തീരുമാനിച്ചത്. വോട്ടര്‍മാരുമായി സംവദിക്കുക തന്നെയാണ് ഈ മൊബൈല്‍ ചായക്കടയുടെ ലക്ഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :