ശിവഗിരിയില്‍ മോഡി വന്നതിനെ വിമര്‍ശിച്ച് പിണറായി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയെ ശിവഗിരിയില്‍ കൊണ്ടുവന്നതിനെതിരെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. താനാണ് മതമെന്ന് പറയുന്നവരെ കൊണ്ടുവരാനുള്ള സ്ഥലമല്ല ശിവഗിരിയെന്ന് പിണറായി പരോക്ഷ വിമര്‍ശനം നടത്തുകയായിരുന്നു. ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നാണ് ഗുരുവചനം. അത് സന്ന്യാസിമാര്‍ ശരിക്കും മനസിലാക്കണം. താനാണ് മതമെന്ന് പറയുന്നവരെ കൊണ്ടുവരാനുള്ള സ്ഥലമല്ല ശിവഗിരി. അധ്വാനിക്കുന്നവരുടെ സംഘടിത ശക്തിയെ ജാതിയാല്‍ ഭിന്നിപ്പിക്കുന്നത് ഗുരുനിന്ദ ആണ്”- പിണറായി പറഞ്ഞു.

ഏപ്രിലില്‍ ശിവഗിരിയില്‍ മോഡി പങ്കെടുത്ത ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും വിട്ടുനിന്നിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം മോഡിയെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :