മോഡിയെ പ്രശംസിച്ച് വെള്ളാപ്പിള്ളി

കോട്ടയം| WEBDUNIA|
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നത് കൊണ്ട് രാജ്യം മുടിഞ്ഞുപോകുമെന്ന് കരുതാനാകില്ലയെന്ന് വെള്ളാപ്പിള്ളി നടേശന്‍. ബിജെപിക്ക് ഇപ്പോള്‍ ഹിന്ദുത്വ മുഖം നല്കാനാവില്ലെന്ന് വെള്ളാപ്പിള്ളി നടേശന്‍ പറഞ്ഞു.

മോഡിക്ക് പ്രചാരമുണ്ടാക്കുന്നത് ഭരണത്തിലിരിക്കുന്നവരുടെ കൊള്ളരുതായ്മ കൊണ്ടാണ്. ഡല്‍ഹിയില്‍ കെജ്രിവാളിന്റെ കഴിവോ പ്രവര്‍ത്തനങ്ങളോ ജനങ്ങള്‍ക്ക് അറിയില്ല. എന്നിട്ടും അദ്ദേഹത്തിന് വോട്ടുകിട്ടിയത് ഇതിനുദാഹരണാണ്.

വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നില മെച്ചമായിരിക്കില്ല. കനത്ത തിരിച്ചടിയുണ്ടാകുമെന്നും വെള്ളാപ്പിള്ളി പറഞ്ഞു. ചീഫ് വിപ് പി.സി ജോര്‍ജ്ജ് പറയുന്നത് മുഴുവന്‍ ശരിയാണ്. സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :