എച്ച് 1 എന്‍ 1: മരുന്നിന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി| Joys JOy| Last Modified വ്യാഴം, 26 ഫെബ്രുവരി 2015 (09:28 IST)
രാജ്യത്ത് പന്നിപ്പനി പടരുന്നതില്‍ ആശങ്കയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്‌ഡ. പാര്‍ലമെന്റിലാണ് പന്നിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ മന്ത്രി ആശങ്ക അറിയിച്ചത്. ആവശ്യമായ മരുന്നുകള്‍ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. എച്ച് 1 എന്‍ 1 വൈറസ് ബാധയെക്കുറിച്ച് പൊതുജനങ്ങള്‍ ബോധവാന്മാര്‍ ആകണമെന്നും മന്ത്രി പറഞ്ഞു.

രാജ്യസഭാംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഇതുവരെ എച്ച് 1 എന്‍ 1 ബാധിച്ച് 900ത്തോളം ആളുകള്‍ ആണ് മരിച്ചത്. അതേസമയം, സര്‍ക്കാര്‍ ഇത് വളരെ ഗൌരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

മരുന്നുകള്‍ക്ക് ദൌര്‍ലഭ്യമില്ലെന്നും പരിശോധന സൌകര്യങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട് ചില സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമായി എച്ച് 1 എന്‍ 1 പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :