മൈസൂര്‍ രാജവംശത്തിലെ അവസാന മഹാരാജാവ് ശ്രീകണ്ഠദത്ത വോഡയാര്‍ അന്തരിച്ചു

ബാംഗ്ലൂര്‍ | WEBDUNIA|
PRO
PRO
മൈസൂര്‍ രാജവംശത്തിലെ അവസാന മഹാരാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാര്‍ ബഹദൂര്‍ (ശ്രീകണ്ഠ വോഡയാര്‍ - 60) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ബാംഗ്ലൂരിലെ വിക്രം ആസ്പത്രിയിലായിരുന്നു അന്ത്യം. വൈകീട്ട് 4.15 ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെക്കാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.

1399 മുതല്‍ 1950 വരെ മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു. മൈസൂരില്‍ നിന്നും കോണ്‍ഗ്രസ് എം.പിയായി മത്സരിച്ച് ജയിച്ച അദ്ദേഹം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു. മഹാരാജ ജയചമരജേന്ദ്ര വോഡയാറിന്റെ ഏക പുത്രനായി 1953 ജനിച്ചു. പിതാവിന്റെ മരണശേഷം 1974 സെപ്തംബറിലാണ് ശ്രീകണ്ഠ വോഡയാര്‍ രാജാവായി വാഴിക്കപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :