രണ്ടുദിവസത്തിനകം മുഖം‌മൂടികള്‍ പിച്ചിച്ചീന്തും: പി സി ജോര്‍ജ്

കോട്ടയം| WEBDUNIA| Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2013 (08:26 IST)
PRO
വിവാദങ്ങള്‍ക്ക്‌ രണ്ടു ദിവസത്തെ അവധി കൊടുക്കുന്നുവെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌. കേരളാ കോണ്‍ഗ്രസ്‌ സുവര്‍ണജൂബിലി ആഘോഷം പ്രമാണിച്ചാണ്‌ വിവാദങ്ങള്‍ക്ക്‌ തല്‍ക്കാലം അവധി കൊടുക്കുന്നതെന്നും ചീഫ്‌ വിപ്പ്‌ പറഞ്ഞു.

രണ്ടു ദിവസത്തിന്‌ ശേഷം പലരുടെയും മുഖംമൂടികള്‍ പിച്ചിച്ചീന്തുമെന്നും പി സി ജോര്‍ജ്‌ വ്യക്‌തമാക്കി. തനിക്കെതിരെ പി സി ജോര്‍ജ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടി പിന്നെ പറയാമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

താനായി ആദ്യം വെടിപൊട്ടിക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഇതിനുള്ള മറുപടിയിലാണ് ജോര്‍ജിന്റെ പിച്ചിചീന്തല്‍ ഭീഷണി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :