ഡാറ്റാസെന്‍റര്‍ കൈമാറ്റ കേസില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത്. കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യുമ്പോള്‍ താനായിരുന്നില്ല വകുപ്പ് മന്ത്രിയെന്ന തിരുവഞ്ചൂരിന്റെ വാദം തെറ്റാണെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ദല്ലാള്‍ ടിജി നന്ദകുമാറിന് സഹായകമാകുമെന്നും പിള്ള ചൂണ്ടിക്കാട്ടി.