ഒരു മെസേജ് അയച്ചപ്പോള്‍ നഷ്ടമായത് 2000 രൂപ

ചെങ്ങന്നൂര്‍| WEBDUNIA|
PRO
PRO
ഒരു മെസേജ് അയച്ചപ്പോള്‍ യുവാവിന്റെ ഫോണ്‍ ബാലന്‍സില്‍ നിന്ന് രണ്ടായിരം രൂപ നഷ്ടമായി. ചെങ്ങന്നൂര്‍ ചെറിയനാട് മാമ്പറ്റപടിയില്‍ എസ്ടിഡി ബൂത്ത് നടത്തുന്ന പ്ലാപ്പള്ളില്‍ മഠം ശിവദാസന്‍ ഇതുസംബന്ധിച്ച് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.

ബുത്തിനൊപ്പം മൊബൈല്‍ ഫോണ്‍, ഫ്ളക്സി ചാര്‍ജിംഗ് കൂടി നടത്തുന്ന ഇയാളുടെ ഫോണിലേക്ക് കഴിഞ്ഞ ദിവസം ഒരാള്‍ വിളിച്ച് താന്‍ ബിഎസ്എന്‍എല്‍ കസ്റ്റമര്‍കെയര്‍ ഉദ്യോഗസ്ഥന്‍ മൂര്‍ത്തിരാജാണെന്നും ഈസ്റ്റര്‍ ഓഫറുകള്‍ ലഭിക്കുന്നതിനായി ചില നമ്പരുകളില്‍ മെസേജ് അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.

ഇതനുസരിച്ച് ഈ നമ്പറുകളില്‍ മെസേജ് ചെയ്ത ശേഷം തന്റെ ഫ്ളക്സി ചാര്‍ജിംഗ് ഫോണില്‍ ബാലന്‍സില്‍ രണ്ടായിരം രൂപ കുറവ് വന്നതായും ഈ തുക മുമ്പ് വിളിച്ച ഫോണ്‍ നമ്പരില്‍ ചാര്‍ജ് ചെയ്തതായും മെസേജ് എത്തിയതോടെ ഇയാള്‍ മൂര്‍ത്തിരാജിനെ തിരികെ വിളിച്ചെങ്കിലും അസഭ്യം വിളിച്ച് ഫോണ്‍ വെച്ചതായും പരാതിയില്‍ പറയുന്നു പൊലീസിന് ലഭിച്ച പരാതി സൈബര്‍ സെല്ലിന് കൈമാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :