മെട്രോയില്‍ മദ്യപിച്ച് എത്തിയതായി പ്രചരിച്ച വീഡിയോ: മലയാളി പൊലീസുകാരന് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി
മെട്രോ ട്രെയിനില്‍ മദ്യപിച്ച് എത്തിയതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മലയാളി പൊലീസുകാരന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഡല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിള്‍ ആയി ജോലി ചെയ്യുന്ന സലീം പി കെ നല്‍കിയ ഹര്‍ജി
ന്യൂഡല്‍ഹി|
rahul balan|
Last Modified വെള്ളി, 1 ഏപ്രില്‍ 2016 (19:13 IST)
മെട്രോ ട്രെയിനില്‍ മദ്യപിച്ച് എത്തിയതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മലയാളി പൊലീസുകാരന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഡല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിള്‍ ആയി ജോലി ചെയ്യുന്ന സലീം പി കെ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. വിഷയത്തില്‍ ഒരുതരത്തിലുമുള്ള അവകാശലംഘനവും നടന്നിട്ടില്ലെന്നും അതിനാല്‍ സര്‍ക്കാരോ മാധ്യമങ്ങളോ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നുമാണ് കോടതി വിധിച്ചിരിക്കുന്നത്.
മെട്രോ ട്രെയിനില്‍ അമിതമായി മദ്യപിച്ച് കാല്‍ നിലത്ത് ഉറപ്പിക്കാനാവാതെ നില്‍ക്കുന്ന സലീമിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് സലീമിനെ സസ്പെന്റ് ചെയ്യുകയായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്നും മസ്തിഷാകാഘാതത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നമാണ് അത്തരത്തില്‍ പെരുമാറാന്‍ കാരണമെന്നും പൊലീസ് കണ്ടത്തെി.
അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സലീമിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. വീഡിയോയെ കുറിച്ച് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായെന്നും എന്നാല്‍ സത്യാവസ്ഥ ആരും നല്‍കിയില്ലെന്നും സലീം പ്രതികരിച്ചു. 1986ലാണ് സലീം ഡല്‍ഹി പൊലീസില്‍ അംഗമായത്.