മൂന്നു ദിവസംകൊണ്ട് ഇന്ത്യക്കാര്‍ വാങ്ങിയത് 15 ടണ്‍ സ്വര്‍ണം
മുംബൈ: |
WEBDUNIA|
PRO
PRO
വില കുത്തനെ ഇടിയുന്നതിനിടയിലും ഇന്ത്യക്കാരുടെ സ്വര്‍ണ ഭ്രമം തുടരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ വില 2500 രൂപയോളം കുറഞ്ഞപ്പോള്‍ ഇന്ത്യക്കാര്‍ വാങ്ങികൂട്ടിയത് 15 ടണ്ണോളം സ്വര്‍ണമാണ്. വിവാഹ സീസണൊപ്പം അക്ഷയതൃതീയ ദിവസം കൂടി അടുത്തതാണ് വില കുറഞ്ഞതോടെ ഡിമാന്‍റ് കുത്തനെ ഉയരാന്‍ കാരണം.
വിലകുറയുന്ന പ്രവണത തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും സ്വര്‍ണ ഡിമാന്‍റ് ഉയര്‍ന്നു നില്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ പ്രധാന സ്വര്‍ണ വിപണികളില്‍ ഒന്നായ മുംബൈയിലെ സാവേരി ബസാറിലെ ജ്വല്ലറികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
കേരളത്തിലെ സ്വര്‍ണ കടകളിലും വന്‍ തിരക്ക് പ്രകടമായിരുന്നു. വിലകുറഞ്ഞതോടെ സിങ്കപ്പൂര്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലും സ്വര്‍ണം വാങ്ങാന്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടു.