മുംബൈയില്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി: അഞ്ച് മരണം

മുംബൈ| WEBDUNIA|
PRO
PRO
മുംബൈയില്‍ ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് മരണം. സാക്കിനാക്കയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ആണ് പൊട്ടിത്തെറി ഉണ്ടായത്. ഏഴോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

പൊട്ടിത്തെറിയുടെ ആഘാതത്തില്‍ മതില്‍ തകര്‍ന്നു വീണാണ് ആളുകള്‍ മരിച്ചത്. മരിച്ച മൂന്ന് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ ആണെന്നാണ് വിവരം.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്ത് ഒരു താല്‍കാലിക ഷെഡില്‍ ആണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്.
രണ്ട് പേര്‍ അപകടസ്ഥലത്തും മറ്റുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മഹാരാഷ്ട്ര എടി‌എസും ഭീകരവിരുദ്ധ സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :