മൂന്നാം മുന്നണി എന്ന ആശയം വെറും മരീചികയാണെന്ന് കോണ്‍ഗ്രസ്. യുപിഎ സര്‍ക്കാര്‍ സുദൃഢമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. കേന്ദ്രമന്ത്രിയും പാര്‍ട്ട് വക്താവുമായ മനീഷ് തിവാരിയാണ് ഇങ്ങനെ പ്രതികരിച്ചത്. മൂന്നാം മുന്നണി എന്ന ആശയം ബിജെപിയും കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു.
മൂന്നാം മുന്നണി, നാലാം മുന്നണി എന്നിവയൊക്കെ വാര്‍ത്തകളില്‍ മാത്രമാണുള്ളതെന്നും അവ ഒരിക്കലും സാധിക്കില്ലെന്നും ബിജെപി നേതാവ് ബല്‍ബീര്‍ പുഞ്ച് പറഞ്ഞു.
യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി തയ്യാറെടുക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു പാര്‍ട്ടി ഒറ്റയ്ക്ക് ഭരിക്കുന്ന കാലം കഴിഞ്ഞുവെന്നും ഒരേ മനസ്സുള്ള പല പാര്‍ട്ടികള്‍ ഒന്നിക്കുന്ന കാലമാണ് വരാന്‍ പോകുന്നതെന്നും മുലായം സിംഗ് യാദവ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ഒരു പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു. ബിജെഡി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍എല്‍ഡി, ആര്‍ജെഡി, തുടങ്ങിയ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് മുലായം ശ്രമിക്കുന്നത്.