ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട ബിജെപി എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എ സംഗീത് സോമാണ് അറസ്റ്റിലായിരിക്കുന്നത്. കലാപത്തിന് പ്രേരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാണ് സംഗീത് സോമനെതിരായ ആരോപണം.
സംഗീത് സോമ ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ബുധനാഴ്ച മുസഫര്‍നഗറിലെ രണ്ട് പ്രാദേശിക കോടതികള്‍ ജാമ്യമില്ല അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംഗീത് സോമ പോലീസില്‍ കീഴടങ്ങുകയായിരുന്നു. കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന രണ്ടാമത്തെ ബിജെപി എംഎല്‍എയാണ് സംഗീത് സോമ. കഴിഞ്ഞ ദിവസം താന ഭവനില്‍ നിന്നുള്ള സുരേഷ് റാണയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹുകും സിംഗ്, കുന്‍വാര്‍ ഭാരതേന്ദു സിംഗ് എന്നീ ബിജെപി എംഎല്‍എമാരും കലാപത്തില്‍ ആരോപിതരാണ്.എന്നാല്‍ ആ ആരോപണത്തെ സംഗീത് സോമന്‍ നിഷേധിച്ചു. മുസഫര്‍ നഗറിലുണ്ടായ കലാപത്തില്‍ അമ്പതിനടത്ത് ആളുകള്‍ കൊല്ലപ്പെടുകയും 40,000ത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തു.