മുസാഫര്‍ നഗര്‍ കലാപം: ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്തു
ലക്നൌ|
WEBDUNIA|
PRO
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. താനെ ഭവന്‍ എംഎല്‍എയായ സുരേഷ് റാണയാണ് അറസ്റ്റിലായിരിക്കുന്നത്.
നിയമസഭാ സമ്മേളനത്തിന് ശേഷമാണ് അറസ്റ്റ്. സഭയില്‍ ഹാജരായ റാണയ്ക്ക് തന്റെ ഭാഗം വിശദീകരിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി.
സഭാ നടപടികള്‍ പൂര്‍ത്തിയായ ശേഷം പുറത്തിറങ്ങിയ റാണയെ ഗോമതിനഗറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കലാപവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും പങ്ക് തെളിഞ്ഞാല്‍ ശിക്ഷ അനുഭവിക്കാന്‍ തയാറാണെന്നും റാണ പറഞ്ഞു.
കേസില്‍ മറ്റ് മൂന്ന് ബിജെപി എംഎല്‍എമാര്‍ക്കെതിരേയും പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംഗീത് സിംഗ് സോം, ഹുക്കും സിംഗ്, കുന്‍വര്‍ ഭരദേന്ധു സിംഗ് എന്നിവര്‍ക്കെതിരേയാണ് വാറണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും.