മുസാഫര്‍നഗര്‍ കലാപം; കേന്ദ്രത്തിനും യുപി സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 13 സെപ്‌റ്റംബര്‍ 2013 (10:32 IST)
PTI
മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് നല്‍കി. രൂക്ഷമായ കലാപത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കലാപം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട രണ്ടു പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി നോട്ടീസ് നല്‍കിയത്. ഇതുവരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി തിങ്കളാഴ്ചയ്ക്കം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.

അക്രമത്തില്‍ പരുക്കേറ്റവര്‍ക്ക് എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കണം. കലാപത്തിനിരയായവരെ പാര്‍പ്പിക്കാന്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കലാപത്തിന് ഇരയായവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ കേന്ദ്രത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കോടതി നിര്‍ദേശവും നല്‍കി.

അക്രമം വ്യാപിക്കുന്നത് തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കലാപത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നതുള്‍പ്പെടെയുള്ള ഹര്‍ജിയിലെ വിവിധ കാര്യങ്ങളില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും.

മുസാഫര്‍നഗറില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ സൈനികരുടെ കൈകളില്‍ ഭദ്രമാണെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് അറിയിച്ചു. ഇതിനായി സമാധാന പരിപാടികള്‍ രൂപികരിക്കുകയാണ് സര്‍ക്കാരും പൊലീസ് അധികൃതരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :