മുല്ലപ്പെരിയാര്‍: റിപ്പോര്‍ട്ട് ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ കോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കി. 50,000 പേജുകളുള്ള റിപ്പോര്‍ട്ടാണ് ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്. ഡിജിറ്റല്‍ പകര്‍പ്പ്‌ 10 ദിവസത്തിനുള്ളില്‍ കേരളത്തിനും തമിഴ്‌നാടിനും നല്‍കാനും സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞു.

ജസ്റ്റിസുമാരായ ഡി.കെ ജയിന്‍, ആര്‍.എം ലോധ, എച്ച്.എല്‍ ദത്തു, സി.കെ പ്രസാദ്, എ.ആര്‍ ധവെ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഉത്തരവിട്ടത്.

അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച റിപ്പോര്‍ട്ട് വിദഗ്ദ്ധ സമിതി സീല്‍ചെയ്ത കവറില്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ചിരുന്നു. ജലവിഭവ മന്ത്രാലയം ഇതിനുവേണ്ട എല്ലാ സഹായവും നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :