മുല്ലപ്പെരിയാര്‍: കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കമെന്ന് ജയലളിത

ചെന്നൈ| WEBDUNIA| Last Modified വ്യാഴം, 9 ഫെബ്രുവരി 2012 (13:31 IST)
PRO
PRO
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് കേരളത്തിന്റെ നീക്കമെന്നും കേരളത്തിന്റെ നടപടി കോടതിയലക്‍ഷ്യമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. മുല്ലപ്പെരിയാര്‍ പരിപാലിക്കുന്നത് തമിഴ്‌നാടാണ്, അതിനാല്‍ അവിടെ ജലനിരപ്പ് അളക്കാന്‍ കേരളം സ്ഥാപിച്ച ഉപകരണങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ ജയലളിത ആ‍വശ്യപ്പെട്ടു.

ഇത് രണ്ടാം തവണയാണ് വിഷയത്തില്‍ ജയലളിത പ്രധാനമന്ത്രിയ്ക്ക് കത്ത് അയയ്ക്കുന്നത്. വിഷയത്തില്‍ തമിഴ്‌നാടിനോട് വേര്‍തിരിവ് കാണിക്കരുതെന്നും കേന്ദ്രത്തിന്റെ അനുവാദത്തോടെയാണ് കേരളം ഉപകരണങ്ങള്‍ സ്ഥാപിച്ചതെന്നും ജയലളിത കത്തില്‍ കുറ്റപ്പെടുത്തുന്നു. നിരീക്ഷണങ്ങള്‍ക്കായി ശാസ്‌ത്ര സാങ്കേതിക വകുപ്പുമായി കേരളം എന്തെങ്കിലും കരാര്‍ ഒപ്പിട്ടിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :