മുല്ലപ്പെരിയാര്‍: സുര്‍ക്കി മിശ്രിതത്തിന്റെ കുറവ് പരിശോധിക്കും

തേക്കടി| WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (10:56 IST)
PRO
PRO
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുര്‍ക്കി മിശ്രിതത്തിന്റെ കുറവ് വിലയിരുത്താന്‍ വിദഗ്ധരെത്തി. സെന്‍ട്രല്‍ സോയില്‍ ആന്റ്‌ മെറ്റീരിയല്‍ റിസര്‍ച്ച്‌ സ്റ്റേഷന്‍ ഡയറക്ടര്‍ മുരാരിരത്നം, സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച്‌ സ്റ്റേഷന്‍ സീനിയര്‍ റിസര്‍ച്ച്‌ ഓഫീസര്‍ വി ടി ദേശായി എന്നിവരാണ്‌ പരിശോധന നടത്താന്‍ എത്തിയത്.

അണക്കെട്ടിന്റെ ബലപരിശോധനയില്‍ സുര്‍ക്കി മിശ്രിതത്തിന്റെ അളവ്‌
കാര്യമായി കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇക്കാര്യം വിലയിരുത്താനാണ് വിദഗ്ധര്‍ എത്തിയത്. ജലവിഭവ വകുപ്പ്‌ ചീഫ്‌ എന്‍ജിനീയര്‍ പി ലതിക, മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍ നായര്‍ തുടങ്ങിയവര്‍ ഇവരോടൊപ്പം പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്‌.

മുല്ലപ്പെരിയാര്‍ ഡാം ഏറെ അപകടാവസ്ഥയിലാണെന്ന് കോര്‍ ഡ്രില്ലിംഗ് പരിശോധനയില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ട് വന്നിരുന്നു. അണക്കെട്ടിന്റെ മുകള്‍ഭാഗത്ത്‌ 33 മീറ്റര്‍ തുരന്ന് പരിശോധന നടത്തിയപ്പോള്‍ കിട്ടിയത്‌ മെറ്റല്‍ മാത്രമാണ്‌. എണ്‍പത്തഞ്ച് ശതമാനം സുര്‍ക്കി മിശ്രിതത്തില്‍ നിര്‍മ്മിച്ച അണക്കെട്ടിന്റെ ഗാലറി 2.2 മീറ്റര്‍ തുരന്ന് പരിശോധിച്ചപ്പോള്‍ സുര്‍ക്കി പൊടിഞ്ഞ് തരികളായ രൂപത്തിലാണ് കാണാന്‍ കഴിഞ്ഞത്. അതിനാല്‍ തന്നെ അണക്കെട്ട് അതീവ ഗുരുതരാവസ്ഥയിലാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :