മുല്ലപ്പെരിയാര്‍: രമ്യമായി പരിഹരിക്കാനാവുമെന്ന് മുഖ്യമന്ത്രി

ചെന്നൈ| WEBDUNIA| Last Modified വെള്ളി, 27 ജനുവരി 2012 (09:24 IST)
PRO
PRO
മുല്ലപ്പെരിയാര്‍ പ്രശ്നം ഇരുസംസ്ഥാനത്തിനും വിഷമമുണ്ടാക്കാത്ത രീതിയില്‍ രമ്യമായി പരിഹരിക്കാനാകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തമിഴ്‌നാട്ടിലെ അഞ്ച്‌ ജില്ലകളുടെ നിലനില്‍പ്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം ആശ്രയിച്ചാണെന്ന്‌ കേരളത്തിന്‌ ഉത്തമബോധ്യമുണ്ട്‌. എന്നാല്‍ കേരളത്തിന്റെ സുരക്ഷ കൂടി പരിഗണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളവും തമിഴ്‌നാടും തമ്മില്‍ ഏറെ ആത്മബന്ധമാണ്‌ നിലനില്‍ക്കുന്നത്‌. ഇത്‌ തുടരാനാണ്‌ താല്‍പര്യം. ഈ ബന്ധത്തിന്‌ കോട്ടമുണ്ടാകുന്ന സാഹചര്യമുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെന്നൈയില്‍ തമിഴ്മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ച ഗവര്‍ണര്‍ എം ഒ എച്ച്‌ ഫറൂഖിന്‌ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചെന്നൈയിലെത്തിയതായിരുന്നു മുഖ്യമന്ത്രി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :