ശങ്കരരാമന്‍ വധക്കേസ്‌ വിചാരണ മാറ്റി

ചെന്നൈ| WEBDUNIA| Last Modified വെള്ളി, 27 ഫെബ്രുവരി 2009 (09:43 IST)
കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതിയും ഇളയ മഠാധിപതി സ്വാമി വിജയേന്ദ്ര സരസ്വതിയും മുഖ്യപ്രതികളായ ശങ്കരരാമന്‍ വധക്കേസിലെ വിചാരണ ഏപ്രില്‍ രണ്ട്‌, മൂന്ന്‌ തീയതികളിലേക്ക്‌ മാറ്റി.

മദ്രാസ്‌ ഹൈക്കോടതി ആക്രമണങ്ങളെ തുടര്‍ന്ന് അഭിഭാഷകര്‍ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കേസ് ഏപ്രിലിലേക്ക് മാറ്റിക്കൊണ്ട് പുതുച്ചേരി പ്രിന്‍സിപ്പല്‍ ആന്‍റ്‌ സെഷന്‍സ്‌ കോടതി ഉത്തരവിട്ടത്.

കാഞ്ചി വരദരാജ പെരുമാള്‍ ക്ഷേത്രം മാനേജരായിരുന്ന ശങ്കരരാമനെ 2004 സെപ്റ്റംബര്‍ മൂന്നിനാണു ക്ഷേത്ര വളപ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.

മഠാധിപതിമാര്‍ ഗൂഢാലോചന നടത്തിയ ശേഷം വാടകക്കൊലയാളികളെ ഉപയോഗിച്ചു കൃത്യം നടത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.‌ മഠാധിപതിമാര്‍ ഉള്‍പ്പെടെ 24 പേരാണ്‌ കേസില്‍ പ്രതികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :