ന്യൂഡല്‍ഹി|
Last Updated:
ചൊവ്വ, 16 സെപ്റ്റംബര്‍ 2014 (16:38 IST)
മാവോയിസ്റ്റ് നേതാവ് മുപ്പള ലക്ഷ്മണ് റാവു എന്ന ഗണപതിയുടെ തലയ്ക്ക് വിവിധ സര്‍ക്കാരുകള്‍ പാരിതോഷിക തുക വര്‍ധിപ്പിച്ചതോടെ 2.67 കോടി ആയി.ഇതോടെ ഇന്ത്യയിലെ അന്വേഷണ സംഘങ്ങള്‍ തിരയുന്ന കുറ്റവാളികളില്‍ മുന്നിലെത്തിയിരിക്കുകയാണ് ഗണപതി.
എന്‍ഐഎ
ഇയാളുടെ തലയ്ക്ക് പതിനഞ്ച് ലക്ഷം രൂപയാണ് ഇട്ടിരുന്നത്. ഇത് കൂടാതെ കഴിഞ്ഞ മാസം മഹാരാഷ്ട്ര ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഛത്തീസ്ഗഢും ഒരു കോടി പാരിതോഷികം വാഗ്ദാനം ചെയ്തതോടെയാണ് ഗണപതിയുടെ തലയ്ക്ക് വില കൂടിയത്.
ഇത് കൂടാതെ 21 അംഗ സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മറ്റിയിലെ ഓരോ അംഗങ്ങളുടെ തലയ്ക്കും ഒരു കോടി രൂപയോളം പാരിതോഷികമുണ്ട്.
ഛത്തിസ്ഗഢിലെ ബസ്തര്‍ മേഖലയാണ്
ഗണ്‍പതിയുടെ പ്രവര്‍ത്തന മേഖലയെന്നാണ് കരുതപ്പെടുന്നത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.