കൊച്ചിന്‍ കപ്പല്‍ശാലയുടെ നവീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ 1200 കോടി

ന്യൂഡല്‍ഹി| Last Updated: തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (13:11 IST)
കൊച്ചിന്‍ കപ്പല്‍ശാലയുടെ നവീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ 1200 കോടിയുടെ ബൃഹത് പദ്ധതി. കേന്ദ്ര തുറുമുഖ വികസന മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

എന്‍എന്‍ജി ടെര്‍മിനലുകള്‍ സ്ഥാപിക്കാന്‍ 1500 കോടി രൂപ സഹായവും അനുവദിച്ചിട്ടുണ്ട്. കൊച്ചി ആന്‍ഡമാന്‍ റൂട്ടില്‍ വാട്ടര്‍ ബസും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

പാസേജര്‍ കാര്‍ഗോ സംവിധാനം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താനും പദ്ധതിയുണ്ട്. ഇതിനായി ഫ്രഞ്ച് സാങ്കേതിക സഹായം തേടും. പ്രാദേശിക കപ്പലുകള്‍ മാത്രം നിര്‍മിക്കുന്ന കൊച്ചി കപ്പല്‍ശാലയെ വിദേശകപ്പലുകള്‍ നിര്‍മിക്കാന്‍ സജ്ജമാക്കുമെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :