മുഖ്യമന്ത്രിയെ കള്ളനാക്കി അഞ്ചാം ക്ലാസ് പാഠപുസ്തകം

ഗാങ്‌ടോങ്| WEBDUNIA|
PRO
പാഠപുസ്തകത്തില്‍ തെറ്റുകളുണ്ടാവുകയെന്നത് ചിലപ്പോഴൊക്കെ സംഭവിക്കാറുണ്ട്. എന്നാല്‍ സിക്കിമിലെ അഞ്ചാം ക്ലാസ് പാഠപുസ്തകത്തിലെ തെറ്റ് മുഖ്യമന്ത്രിയെ കള്ളന്‍ മന്ത്രിയാക്കി മാറ്റി.

ചീഫ് മിനിസ്റ്ററിനെ തീഫ് മിനിസ്റ്റര്‍ എന്നാണ് പുസ്തകത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മന്ത്രിയെ കള്ളനാക്കിയതു കൂടാതെ നിരവധി അക്ഷരതെറ്റുകളും സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പരിസ്ഥിതി ശാസ്ത്ര പാഠപുസ്തകത്തില്‍ ഉണ്ട്.

ചില തെറ്റുകളും അക്ഷര പിശകുകളും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് തിരുത്തിയത്. ഡല്‍ഹി കേന്ദ്രമായ സ്വകാര്യ പ്രസാധക കമ്പനിയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് നിരവധി വിദ്യാലയങ്ങളില്‍ ഈ പുസ്തകം പഠിപ്പിക്കുന്നുണ്ട്.

തൊഴിലില്‍ വീഴ്ച വരുത്തിയതിന് നാല് ഉദ്യോഗസ്ഥരെ സിക്കിം മനുഷ്യാവകാശ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷമാണ് ഇവര്‍ക്കെതിരെ നടപടി ഉണ്ടായത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :