മുംബൈയില്‍ വീണ്ടും കെട്ടിടം തകര്‍ന്നു. കെട്ടിടത്തിന്റെ ഇടയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ ദഹിസറില്‍ കെട്ടിടം തകര്‍ന്നു വീണത്.
കിഴക്കന്‍ ദഹിസറില്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നാലു നില കെട്ടിടമാണ് തകര്‍ന്നു വീണത്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ചതാണ് ഈ കെട്ടിടം. ബിഎംസി അധികൃതര്‍ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ബലക്ഷയം കണ്ടെത്തിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് തന്നെ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
കെട്ടിടത്തിന്റെ അടുത്തു കച്ചവടം നടത്തുന്നവര്‍ രാത്രി കാലങ്ങളില്‍ ഇവിടെയാണ് കിടക്കാറുണ്ടായിരുന്നു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും കച്ചവടക്കാരാണ്. അപകടത്തില്‍ പരുക്കേറ്റവരെ ഭഗവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുംബൈയിലെ താനെയില്‍ കെട്ടിടം തകര്‍ന്ന് വീണ് ആറു കുട്ടികളടക്കം പത്ത് പേര്‍ മരിച്ചിരുന്നു. മുംബൈയില്‍ സമാനമായ രീതിയില്‍ കെട്ടിടം തകര്‍ച്ച പതിവായിരിക്കുകയാണ്.