മുംബൈയില്‍ കനത്ത മഴ തുടരുന്നു. ശക്തമായ കാറ്റും അസ്ഥിരമായ കാലാവസ്ഥയും മുംബൈ എയര്‍ പോര്‍ട്ടിലെ വിമാനങ്ങളുടെ ഷെഡ്യൂളിനെയും ബാധിച്ചിരിക്കുകയാണ്. പല വിമാനങ്ങളും എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു മണിക്കൂറിലധികം വൈകിയാണ് യാത്ര പുറപ്പെടുന്നത്.
എന്നാല്‍ കാലാവസ്ഥയില്‍ തുടരെ തുടരെ മാറ്റങ്ങള്‍ വരുന്നുണ്ടെങ്കിലും ഇതുവരെ ഒരു വിമാനം പോലും റദ്ദു ചെയ്തിട്ടില്ല. അതേസമയം, ചെന്നൈയില്‍ നിന്ന് മുംബൈയിലെക്കുള്ള ഇന്ത്യന്‍ എയര്‍ ലൈന്‍സിന്‍റെ ഐ സി 971 വിമാനം വഴി തിരിച്ചു വിട്ടു.
മഴയെ തുടര്‍ന്ന് ട്രെയിനുകളും പതിനഞ്ചോളം മിനിറ്റ് വൈകിയാണ് ഓടുന്നത്. നഗരം പലപ്പോഴും കനത്ത ട്രാഫികില്‍പ്പെട്ടു. അതേസമയം, മുംബൈക്ക് പുറത്ത് താനെ ജില്ലയില്‍ മതില്‍ ഇടിഞ്ഞു വീണ് എട്ടുപേര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേറ്റുകയും ചെയ്തു.