മുംബൈ: ലഖ്‌വിക്കെതിരായ തെളിവുകള്‍ നല്‍കി

ഇസ്ലാമാബാദ്| WEBDUNIA| Last Modified ശനി, 30 ജനുവരി 2010 (17:16 IST)
PRO
മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ ലഷ്കര്‍ തലവന്‍ സഖി-ഉര്‍ റഹ്മാന്‍ ലഖ്‌വിക്കും മറ്റ് ആറുപേര്‍ക്കുമെതിരായ തെളിവുകള്‍ പാകിസ്ഥാന്‍ കോടതിയില്‍ നല്‍കി. ഇവരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ വിചാരണയ്ക്കായി സജ്ജീകരിച്ച പ്രത്യേക ഭീകരവിരുദ്ധ കോടതിയിലാണ് തെളിവുകള്‍ നല്‍കിയത്.

മുംബൈ ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. കേസ് പരിഗണിക്കുന്ന ജഡ്ജി മാലിക് മുഹമ്മദ് അക്രം ആവാന് മുമ്പാകെയാണ് സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാര്‍ തെളിവുകള്‍ ഹാജരാക്കിയത്.

തുടര്‍ന്ന് കേസ് അടുത്ത മാസം പതിമൂന്നിലേക്ക് മാറ്റിയതായി കോടതി അറിയിച്ചു. ലാഹോര്‍ ഹൈക്കോടതി ഉത്തരവു പ്രകാരം ലഖ്‌വി ഉള്‍പ്പെടെയുള്ള ഏഴുപേരും ഇപ്പോള്‍ റാവല്‍‌പിണ്ടിയിലെ അദ്യാല ജയിലിലാണ്.

കോടതിയില്‍ ഹാജരാക്കിയ തെളിവുകളുടെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല. 2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതിനും നയിച്ചതിനുമായിരുന്നു ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :