മദ്യപ ഓടിച്ച കാറിടിച്ച് മരണം

WEBDUNIA|
മുംബൈ: മദ്യലഹരിയിലായിരുന്ന ഒരു യുവതി ഓടിച്ചിരുന്ന കാര്‍ തട്ടി ഒരാള്‍ മരിച്ചു, അഞ്ച് പൊലീസുകാര്‍ക്ക് പരുക്ക് പറ്റി. മുംബൈയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോട് അടുത്ത സമയത്താണ് അപകടം ഉണ്ടായെതെന്ന് പൊലീസ് പറഞ്ഞു.

മറൈന്‍ ലൈന്‍സിലൂടെ വന്ന ഹോണ്ട സി‌ആര്‍വി കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരുന്ന ഒരു പൊലീസ് വാഹനത്തിലും ഒരു ടാക്സിക്കാറിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു. നൂരിയ യൂസുഫ് അലുവാലിയ എന്ന 27 കാരിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നു എന്ന് എല്‍ ടി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അഫ്സല്‍ മുഖ്‌മോജിയ (37) എന്ന ബൈക്ക് യാത്രികനാണ് മരിച്ചത്. പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :