മുംബൈ കൂട്ടബലാത്സംഗം: പ്രതികള്‍ 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

മുംബൈ| WEBDUNIA|
PRO
PRO
മുംബൈയില്‍ മാധ്യമപ്രവര്‍ത്തക കൂട്ടബലാത്സംഗത്തിനിരയായ കേസിലെ നാല് പ്രതികളെ ഈ മാസം 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ ഷിറാസ് റഹ്മാന്‍ഖാന്‍, വിജയ് ജാദവ്, കാസിം ബംഗാളി, സലിം അന്‍സാരി എന്നിവരെയാണ് 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയെ പ്രായപൂര്‍ത്തിയാകാത്ത കാരണത്താല്‍ ഡോണ്‍ഗ്രിയയിലെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

അതേസമയം പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം തെളിവ് നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ കൂടി പുതിയതായി ഉള്‍പ്പെടുത്തി. മുംബൈയിലെ പരേലില്‍ ശക്തി മില്‍സ് പരിസരത്ത് കഴിഞ്ഞമാസം 22നാണ് ഫോട്ടോ ജേണലിസ്റ്റായ പെണ്‍കുട്ടി പീഡനത്തിനിരയായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :