മാവോയിസ്റ്റ് മേഖലയില്‍ നിയമപാലകര്‍ മരിക്കുന്നത് കൊതുകിന്റെ ആക്രമണത്തില്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (09:23 IST)
മാവോയിസ്റ്റ് മേഖലയില്‍ തമ്പടിച്ചിരിക്കുന്ന സി ആര്‍ പി എഫ് ഉദ്യോഗസ്ഥരുടെ പ്രധാനശസ്ത്രു, മാവോയിസ്റ്റുകളല്ല. പലതരം രോഗങ്ങളാണ്. ഇതില്‍ തന്നെ കൊതുകു പരത്തുന്ന രോഗങ്ങളാണ് കൂടുതലും. നക്‌സലുകള്‍ക്ക് എതിരെയുള്ള പോരാട്ടവുമായി ചത്തിസ്‌ഗഡ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ വനമേഖലകളിലാണ് പ്രധാനമായും സി ആര്‍ പി എഫുകാര്‍ സേവനം ചെയ്യുന്നത്.
 
സര്‍ക്കാരിന്റെ ഏറ്റവും അടുത്തിറങ്ങിയ കണക്കുകള്‍ പ്രകാരം മാവോയിസ്റ്റ് ആക്രമണത്തില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ സി ആര്‍ പി എഫ് ജവാന്മാര്‍ മലേറിയ, ഹൃദയാഘാതം എന്നീ അസുഖങ്ങള്‍ ബാധിച്ച് മരിച്ചവരാണ്.
 
2014ല്‍ 50 സി ആര്‍ പി എഫ് ജവാന്മാര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ 95 പേര്‍ മരിച്ചത് വിവിധ അസുഖങ്ങള്‍ ബാധിച്ചായിരുന്നു. ഇതില്‍ തന്നെ 27 പേര്‍ മലേറിയ ബാധിച്ചും 35 പേര്‍ ഹൃദയാഘാതം വന്നുമായിരുന്നു മരിച്ചത്. ഈ വര്‍ഷം ഇതുവരെ ആകെ 17 ജവാന്മാരാണ് മരിച്ചത്.
 
ഇതില്‍ രണ്ടുപേര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മരിച്ചപ്പോള്‍ ബാക്കി 15 പേരും അസുഖങ്ങള്‍ വന്നാണ് മരിച്ചത്. നക്സല്‍ മേഖലയില്‍ ജവാന്മാര്‍ക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാത്തതാണ് മരണനിരക്ക് ഇങ്ങനെ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
2012ല്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 37 ജവാന്മാര്‍ മരിച്ചപ്പോള്‍ 26 പേര്‍ പേര്‍ മലേറിയ ബാധിച്ചും ഹൃദയാഘാതം വന്നുമാണ് മരിച്ചത്. 2013ല്‍ 20 പേര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മരിച്ചപ്പോള്‍ 22 പേര്‍ അസുഖബാധിതരായാണ് മരിച്ചത്. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :